കാറിനുള്ളിൽ യാത്രക്കാരിയെ പീഡനത്തിനിരയാക്കിയ ടാക്സി ഡ്രൈവർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കാശിമിരയിൽനിന്നു താനെയിലേക്കു പോകാനായി ടാക്സിയിൽ കയറിയ യുവതിയാണ് ആക്രമിക്കപ്പെട്ടത്.
യാത്രാമധ്യേ വജ്രേശ്വരിയിലെ വിജനമായ പ്രദേശത്ത് എത്തിയപ്പോൾ കാർ നിർത്തി ഇയാൾ യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. കൂടാതെ, യുവതിയുടെ പണവും പഴ്സും മൊബൈൽ ഫോണും ഡ്രൈവർ മോഷ്ടിക്കുകയും ചെയ്തു.
Read more
പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് സുരേഷ് പി. ഗോസാവി എന്ന മുപ്പത്തിരണ്ടുകാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.