അദാനി ഗ്രൂപ്പിന് എതിരെ സെബി അന്വേഷണം ആരംഭിച്ചു

അദാനി ഗ്രൂപ്പിനെതിരെ സെക്യരുരിറ്റീസ് എക്‌സേഞ്ച് ബോര്‍ഡ് ഇ്ന്ത്യ ( സെബി ) അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്ക് ബന്ധമുള്ള 3 വിദേശ കമ്പനികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

ഈ മൂന്ന് ഓഫ് ഷോര്‍ കമ്പിനികളും കഴിഞ്ഞ 13 വര്‍ഷങ്ങളായി ഗൗതം അദാനിയുടെ പോര്‍ട്ട്-ടു-പവര്‍ കമ്പനിയുടെ ലിസ്റ്റ് ചെയ്യാത്ത യൂണിറ്റുകളുമായി നിരവധി നിക്ഷേപ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. വിനോദ് അദാനി ഈ മൂന്ന് കമ്പനികളുടെയും, ഉടമയോ , ഡയറക്ടറോ ആണെന്ന് സെബിക്ക് വിവരം ലഭിച്ചതായും പറയുന്നു.

ലിസ്റ്റ് ചെയ്ത കമ്പനികളുടെ നേരിട്ടുള്ള ബന്ധുക്കള്‍, പ്രൊമോട്ടര്‍ ഗ്രൂപ്പുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവരൊണ് റിലേറ്റഡ് പാര്‍ട്ടിയായി കണക്കാക്കുന്നത്. റിലേറ്റഡ് പാര്‍ട്ടിയുമായുള്ള ഇടപാടുകള്‍ റെഗുലേറ്ററി, പബ്ലിക് ഫയലിംഗുകളില്‍ വെളിപ്പെടുത്തണം എന്നാണ് ചട്ടം. എന്നാല്‍ പോര്‍ട്ട്-ടു-പവര്‍ കമ്പനിയും ഓഫ് ഷോര്‍ കമ്പനികളുമായുള്ള ഇടപ്പടുകളില്‍ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സെബി പരിശോധിക്കുന്നത്.

അതേസമയം ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നത് സെബിയോ അദാനി ഗ്രൂപ്പോ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.