മരട്: ഒഴിയാന്‍ ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കാനാവില്ല; ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര

മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ലോയേര്‍സ് ഫോറം എന്ന സംഘടനയുടെ ഹര്‍ജിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ ഹര്‍ജി എന്ന് ചോദിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷോഭിച്ചു.

മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന ഉടമകളുടെ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. ക്ഷുഭിതനായ അരുണ്‍ മിശ്ര കോടതിക്ക് പുറത്തു പോകാന്‍ അഭിഭാഷകരോട് പറഞ്ഞു. എങ്ങോട്ടു പോകുമെന്ന ഫ്‌ളാറ്റ് ഉടമകളുടെ ചോദ്യത്തിന് വിധി ഭേദഗതി ചെയ്യില്ലെന്ന് കോടതി വ്യക്തമാക്കി. .

ഇക്കാര്യത്തില്‍ ഒരു റിട്ട് ഹര്‍ജിയും പരിഗണിക്കില്ല. ഇനി ഇത്തരത്തില്‍ ഹര്‍ജിയുമായി വന്നാല്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ഹര്‍ജിക്കാരന് മുന്നറിയിപ്പ് നല്‍കി.