ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം; ഭയചകിതരായ ജനങ്ങള്‍ വീടുവിട്ട് പുറത്തേക്ക് ഓടി; തീവ്രത 6.6

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. രണ്ട് മിനിറ്റിന്റെ ഇടവേളയിലാണ് ഭൂചലനങ്ങള്‍ ഉണ്ടായിരിക്കുന്നത്. 10.17നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് മിനിറ്റകം വീണ്ടും ശക്തിയായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.6 രേഖപ്പെടുത്തി ഭയചകിതരായ ജനങ്ങള്‍ വീടുവിട്ട് പുറത്തേക്ക് ഓടി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രകമ്പനം ഉണ്ടായി.

Read more

ഉത്തരേന്ത്യന്‍ മേഖലകളിലും ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി. നിലവില്‍ ഏതെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ കലഫ്ഖാനിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്. തുര്‍ക്ക്മെനിസ്ഥാന്‍, ഇന്ത്യ, കസാക്കിസ്ഥാന്‍, പാകിസ്താന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭൂചലനം ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.