കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവ് വെടിയേറ്റു മരിച്ചു. വൈശാലി സിനിമ റോഡില്‍ വെച്ച് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം രാകേഷിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 6.30നാണ് സംഭവം.
സിനിമ റോഡിലെ ജിമ്മിന് സമീപം വെച്ചാണ് രാകേഷ് യാദവിന് വെടിയേറ്റത്. അക്രമികള്‍ അഞ്ചുതവണ വെടിയുതിര്‍ത്തു. രാകേഷിനെ ഉടന്‍ തന്നെ സഫ്ദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന് രാഘവ് ദയാല്‍ പറഞ്ഞു.
Read more
രാകേഷ് എല്ലാ ദിവസവും രാവിലെ വീട്ടില്‍ നിന്നും സിനിമ റോഡിലുള്ള ജിമ്മിലേക്ക് നടന്നുപോകുന്നത് പതിവാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ക്യാമറാ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.