വാര്‍ത്താസമ്മേളനം വിളിച്ച് രാഹുല്‍ ഗാന്ധി; അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണും; തീരുമാനം പ്രഖ്യാപിക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണും. ഇന്നു ഉച്ചയ്ക്ക് 1.30നാണ് വാര്‍ത്താസമ്മേളനം. നേരത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട നടപടിയില്‍ ട്വിറ്ററിലൂടെ രാഹുല്‍ പ്രതികരിച്ചിരുന്നു. താന്‍ ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് പോരാടുന്നതെന്നും അതിനുവേണ്ടി എന്തു വില കൊടുക്കാനും തയാറാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കായി കോണ്‍ഗ്രസ് ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലേക്ക്. ഇന്ന് മുതല്‍ രാജ്യ വ്യാപകമായി പ്രതിഷേധം ആരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എഐസിസി, പിസിസി, ഡിസിസി, ബ്ലോക്ക് തലങ്ങളിലാകും പ്രതിഷേധം.

Read more

ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി സമിതിക്കും രൂപം നല്‍കും. ഡല്‍ഹിയില്‍ ഉടന്‍ വന്‍ റാലി നടത്തും. ലോക്സഭയില്‍ അദാനിക്കെതിരെ രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ പ്രതികാരമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബോധ്യപ്പെടുത്താനാകും പാര്‍ട്ടി ശ്രമിക്കുക.