'നിയമവിരുദ്ധ കാര്യങ്ങൾക്കും, കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നു'; ടെലഗ്രാം ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം

നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ മെസേജിങ് ആപ്പായ ടെലഗ്രാം താൽക്കാലികമായി നിരോധിച്ചതിനെതിരെ കമ്പനി ഡൽഹി ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ കേന്ദ്രം മറുപടി സമർപ്പിച്ചു. നിയമവിരുദ്ധ കാര്യങ്ങൾക്കും, കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പോലും പ്രചരിപ്പിക്കുന്നുവെന്നും ഭീകരവാദത്തിന് വരെ ടെലഗ്രാം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

എന്നാൽ, ഐടി ആക്ട് സെക്ഷൻ 69 എ പ്രകാരം ഈ നിരോധനം നിലനിൽക്കുമോ എന്നാണ് പരിശോധിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഒരു സംഭവത്തിന്റെ പേരിൽ മുഴുവൻ ആപ്പും നിരോധിക്കണമോ എന്നതാണ് പരിശോധിക്കുന്നതെന്നും കോടതി വിശദീകരിച്ചു.

Read more

സർക്കാരിന് നടപടി സ്വീകരിക്കാനുള്ള അധികാരമുണ്ട്. ആ അധികാരം എത്രത്തോളം ഉപയോഗിക്കാനാകുമെന്നതാണ് പ്രധാനം. പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു.