'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസ് എന്നത് രാഷ്ട്രീയ സറണ്ടർ സംഘമാണെന്നും നാഗ്പൂരിൽ വ്യാജ ദേശീയത പ്രസംഗിക്കുന്നവർ അമേരിക്കയിൽ പ്രകടിപ്പിക്കുന്നത് സമ്പൂർണ വിധേയത്വമാണെന്നും അദ്ദേഹം പറഞ്ഞു. രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തു വന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്നും, അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന താരിഫുകൾ അംഗീകരിച്ചെന്നും അമേരിക്കയിൽ നടന്ന ഒരു ചടങ്ങിൽ മാധവ് പറഞ്ഞിരുന്നു. ഈ വീഡിയോയെ ആസ്പദമാക്കിയായിരുന്നു രാഹുലിന്റെ പ്രതികരണം.

Read more

അതേസമയം, താൻ പറഞ്ഞ കാര്യങ്ങളിൽ രാം മാധവ് ക്ഷമ ചോദിച്ചിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടില്ലെന്നും ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 50 ശതമാനം താരിഫിനെ ഇന്ത്യ ശക്തമായി എതിർത്തെന്നുമാണ് അദ്ദേഹം പിന്നീട് നൽകിയ വിശദീകരണം.