ബെംഗളൂരിൽ പബ് ഉടമയെ വെടിവെച്ചു കൊന്നു, അധോലോക സംഘങ്ങൾ തമ്മിലുള്ള സംഘർഷമാവാം എന്ന് പൊലീസ്  

ബെംഗളൂരിൽ ഇന്നലെ രാത്രി നഗരമദ്ധ്യത്തിൽ വെടിയേറ്റതിനെ തുടർന്ന് ഒരു പബ് ഉടമ മരിച്ചു. രാത്രി ഒൻപത് മണിയോടെ ബ്രിഗേഡ് റോഡിന് സമീപം ബാർ ഉടമയായ മനീഷ് ഷെട്ടിക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.

പരിക്കുകളോടെ 45- കാരൻ പിന്നീട് മരിച്ചു.

പ്രശസ്തമായ ബ്രിഗേഡ് റോഡിൽ നിന്നുള്ള ആർ‌എച്ച്പി റോഡിലെ പബ്ബിനടുത്താണ് സംഭവം. മനീഷ് ഷെട്ടിക്ക് ക്രിമിനൽ ബന്ധമുണ്ടെന്നും, അധോലോക സംഘങ്ങൾ തമ്മിലുള്ള  സംഘർഷമായിരിക്കാം  കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.