വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചയത് ഹോട്ടലുകൾക്കും റെസ്റ്റോറൻറുകൾക്കും മറ്റു വാണിജ്യ സ്ഥാപനങ്ങൾക്കും ഗുണകരമാകും.
Read more
ഏപ്രിലിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കുറച്ചത്. അതേസമയം, കഴിഞ്ഞ മാസമാണ് ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചത്. ഏപ്രിൽ ഏഴിനാണ് ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോയുടെ ഗ്യാസ് സിലിണ്ടറിന്റെ വിലയിൽ 50 രൂപ വർധിപ്പിച്ചത്.







