അമ്പയര്‍മാരില്ലാതെ കളിക്കുന്ന മോദി കളിക്കളത്തിലെ റഫറി സംവിധാനത്തെ തന്നെ നശിപ്പിക്കുകയാണെന്ന് നായിഡു; 23 ന് വിവരം അറിയുമെന്നും മുന്നറിയിപ്പ്

നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ ടീമിനെയും മേയ് 23 ന് രാജ്യത്തെ ജനങ്ങള്‍ തൂത്തെറിയുമെന്ന് തെലുങ്ക് ദേശം നേതാവ് ചന്ദ്രബാബു നായിഡു. അമ്പയര്‍മാരില്ലാതെ കളിക്കുന്ന നരേന്ദ്രമോദി റഫറി സംവിധാനം തന്നെ നശിപ്പിക്കുകയാണെന്നും നായിഡു ആരോപിച്ചു.

ജനാധിപത്യത്തെ അംഗീകരിച്ചു  കൊണ്ട് കളിക്കളത്തില്‍ കളിക്കുന്ന പുതിയ ടീമിനെ ജനങ്ങള്‍ തിരഞ്ഞെടുക്കും. അമ്പയര്‍മാരെ ഇല്ലാതാക്കുന്ന നിയമലംഘകരില്‍ നിന്നും പുതിയ കളിക്കാര്‍ അമ്പയര്‍മാരെ രക്ഷിക്കും-തെലുങ്ക് ദേശം നേതാവ് ട്വിറ്ററില്‍ കുറിച്ചു.

നിലവാരമില്ലാത്ത പദപ്രയോഗം തുടരെത്തുടരെ ആര്‍ക്കെതിരെയും ഉന്നയിക്കുന്ന നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയാകാനുള്ള ഒരു യോഗ്യതയുമില്ലെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.