പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി

രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക ശേഷം ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്.

കൊച്ചിയില്‍ പെട്രോള്‍ വില ഇതോടെ 112 രൂപ 15 പൈസയും ഡീസല്‍ വില 99 രൂപ 13 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 114 രൂപ 14 പൈസയായി ഉയര്‍ന്നു. ഡീസലിന് 100 രൂപ 98 പൈസയാണ്.

കോഴിക്കോട് പെട്രോള്‍ വില 112 രൂപ 32 പൈസയും ഡീസല്‍ വില 99 രൂപ 31 പൈസയുമാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് മാത്രം വര്‍ദ്ധിച്ചത് 7 രൂപ 85 പൈസയാണ്. ഡീസലിന് 7രൂപ 58 പൈസയും കുത്തനെ കൂടി.

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ സി.പി.എം ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെ പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരമാണ് പ്രതിഷേധം നടത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.