ഓപ്പറേഷൻ സിന്ദൂർ; നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ജവാന് വീരമൃത്യു

നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായിക് (27) ആണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് മുരളി നായിക് അടങ്ങുന്ന സംഘത്തെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നിയോഗിച്ചത്. പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുരളിയെ ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയായിരുന്നു അന്ത്യം.