വൈദ്യുതി ലൈനില്‍ തട്ടി ബസ്സിന് തീപിടിച്ചു; ഒമ്പത് യാത്രക്കാര്‍ മരിച്ചു

ഒഡിഷയില്‍ വൈദ്യുതി ലൈനില്‍ തട്ടി ബസ്സിന് തീപിടിച്ച് ഒന്‍പത് മരണം. ഗന്‍ജം ജില്ലയിലെ ഗോലന്തറ മേഖലയില്‍ ഞായറാഴ്ചയാണ് സംഭവം.22 പേര്‍ക്ക് പരിക്കേറ്റു.

വിവാഹനിശ്ചയത്തിനായി ജംഗല്‍പാലുവില്‍ നിന്ന് ചികാരദയിലേക്ക് വരികയായിരുന്ന 40 അംഗ സംഘമാണ് അപകടത്തില്‍ പെട്ടത്.വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

ഇടുങ്ങിയ വഴിയിലൂടെ പോയ ബസ് ഇരുചക്രവാഹനത്തിന് വഴി കൊടുക്കുന്നതിനിടെയാണ് 11 കെ.വി. ലൈനില്‍ തട്ടിയത്. ഇതോടെ ബസ്സിന് തീപിടിക്കുകയായിരുന്നു.