ഇനി ഫോണ്‍ കണക്ഷന്‍ സുരക്ഷിതം; 'സഞ്ചാര്‍ സാഥി' പദ്ധതിയുമായി കേന്ദ്ര ടെലികോം വകുപ്പ്

സ്വന്തം പേര് ഉപയോഗിച്ച് മറ്റാരെങ്കിലും ഫോണ്‍ കണക്ഷനെടുത്താല്‍ കണ്ട് പിടിക്കാന്‍ ഇനി വഴിയുണ്ട്. കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാര്‍ സാഥി’ എന്ന പോര്‍ട്ടല്‍ വഴി സ്വന്തം പേരില്‍ മറ്റാരെങ്കിലും ഫോണ്‍ കണക്ഷനെടുത്താല്‍ കണ്ടുപിടിക്കാനാകും.

ഇങ്ങനെ ആരെങ്കിലും കണക്ഷന്‍ എടുത്തിട്ടുണ്ടോ എന്നറിയാന്‍ sancharasaathi.gov.in എന്ന വെബ്‌സൈറ്റില്‍ ‘ നോ യുവര്‍ മൊബൈല്‍ കണക്ഷന്‍സ്’ എന്ന് ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പറും ഒടിപിയും നല്‍കുമ്പോള്‍ അതേ രേഖകള്‍ ഉപയോഗിച്ചെടുത്ത മറ്റ് കണക്ഷനുകള്‍ കാണിക്കും.

ഇതില്‍ നമ്മള്‍ ഉപയോഗിക്കാത്ത നമ്പറുകള്‍കണ്ടാല്‍ ‘നോട്ട് മൈ നമ്പര്‍’ എന്ന് കൊടുക്കാം . തുടര്‍ന്ന് ടെലികോം കമ്പനികള്‍ ആ സിം കാര്‍ഡിനെക്കുറിച്ച് പരിശോധന നടത്തി കണക്ഷനെടുത്തയാള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.