ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല; കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

ഇന്ധന നികുതി കുറയ്ക്കാത്തതില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകാതെ അധിക വരുമാനം ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചു. എന്നിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ല. കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെ്ന്നും മോദി വ്യക്തമാക്കി.

രാജ്യതാത്പര്യം മുന്‍ നിര്‍ത്തി നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണെമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ് നികുതി കുറയ്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.