ഫലം വരും മുന്‍പേ ആര്‍.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ചക്കൊരുങ്ങി മോദി

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ്  തന്നെ ആര്‍.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. . തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച. നിലവില്‍ കേദാര്‍നാഥിലാണ് മോദി.

ഇന്ന് കൂടി കേദാര്‍നാഥില്‍ ചെലവഴിച്ച ശേഷം നാളെ നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിലെത്തി പാര്‍ട്ടി തലവന്‍ മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. സംഘടനയുടെ മുകളിലേക്ക് മോദി വളരാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ ആര്‍ എസ് എസ്സിനുണ്ട്. മോദിയ്ക്കും ആര്‍എസ്എസിനും ഇടയിലുള്ള മഞ്ഞുരുക്കത്തിനും പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമാണ് കൂടിക്കാഴ്ച.

നാല് വര്‍ഷത്തിനിടെ ആദ്യമായാണ് മോദി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാഗ്പൂരെത്തിയപ്പോഴും മോദി ആര്‍.എസ്.എസ് ഓഫീസിലെത്തിയിരുന്നില്ല.