ക്രിമിനല്‍ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ എംപിമാര്‍ ഹാജരാകണം: ഉപരാഷ്ട്രപതി

ക്രിമിനല്‍ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ എംപിമാര്‍ ഹാജരാകേണ്ടതുണ്ടെന്ന് രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായി്ഡു. ജനപ്രതിനിധി എന്ന നിലയിലെ സവിശേഷ അധികാരം ബാധകമാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയായി രാജ്യസഭാ അധ്യക്ഷന്‍ റൂളിങ് നല്‍കി.

വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടയില്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ശരിയായില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.

സിവില്‍ കേസുകളില്‍ മാത്രമാണ് എംപിയുടെ സവിശേഷ അധികാരം ലഭിക്കുകയെന്നും വെങ്കയ്യനായിഡു വ്യക്തമാക്കി.