'ഞാന്‍ സ്വാതന്ത്ര്യസമര സേനാനിയുടെ മകള്‍, ഗാന്ധിജിയെ കൊന്നവര്‍ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടതില്ല';മമത ബാനര്‍ജി

ഗാന്ധിജിയെ കൊന്നവരില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ടതില്ല,
ഗാന്ധിജിയെ കൊന്നവരില്‍ നിന്നു രാജ്യസ്നേഹത്തിന്റെ പാഠം ആവശ്യമില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയെയും ബി.ജെ.പിയേയും വിമര്‍ശിച്ചാല്‍ അവരെയൊക്കെ ദേശദ്രോഹികളും പാകിസ്ഥാന്‍ അനുകൂലികളും ആക്കി മാറ്റുകയാണെന്നും മമത കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യസമര പോരാളിയുടെ മകളായ എന്നെ മോദി രാജ്യസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും മമത പറഞ്ഞു. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ നേട്ടത്തിനായി മോദി ഉപയോഗിക്കുകയാണെുന്നും ഇത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.

ഇന്റലിന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും പുല്‍വാമ എന്തുകൊണ്ട് തടയാന്‍ കഴിഞ്ഞില്ല. ജവാന്മാരുടെ രക്തം കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പിയെ അനുവദിക്കരുത്” മമത കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം കളിക്കാന്‍ വേണ്ടിയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചും സൈനികരെ മരണത്തിലേക്ക് തള്ളി വിട്ടതെന്ന് നേരത്തെ മമത ആരോപിച്ചിരുന്നു.