ബാംഗ്ലൂരിലെ ചിന്നസ്വാമായി സ്റ്റേഡിയത്തിൽ ഇപ്പോൾ നടക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അപകടകാരിയായ ഷാരൂഖ് ഖാനെ വിരാട് കോഹ്‌ലി തകർപ്പൻ ത്രോയിലൂടെ റൺ ഔട്ടാക്കി പുറത്താക്കിയിരുന്നു.വമ്പൻ തകർച്ചയിലൂടെ പോയിരുന്ന ഗുജറാത്തിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച ഷാരൂഖ് ഇല്ലാത്ത റൺസിനായി ഓടിയപ്പോൾ ആയിരുന്നു സർക്കിളിന് ഉള്ളിൽ നിന്ന കോഹ്‌ലിയുടെ ത്രോ. താരം വിക്കറ്റ് ആഘോഷിച്ചത് ആക്രോശിച്ചും അസഭ്യവും പറഞ്ഞുമാണ്. സീസണിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ കോഹ്‌ലി ഷാരൂഖിന്റെ വിക്കറ്റ് ഇത്തരത്തിൽ ആഘോഷിച്ചത്. താരത്തോട് എന്തോ മുൻവൈരാഗ്യം ഉള്ള രീതിയിൽ ആയിരുന്നു കോഹ്‌ലിയുടെ കലിപ്പൻ ആഘോഷം.
മത്സരത്തിൽ വലിയ തകർച്ചയിൽ നിന്ന ടീമിനെ ഷാരൂഖ്- രാഹുൽ തേവാത്തിയ സഖ്യം കരകയറ്റുമെന്ന് തോന്നിച്ച സമയത്ത് ആയിരുന്നു ഷാരൂഖിന്റെ അശ്രദ്ധ റൺ ഔട്ടിലേക്ക് നയിച്ചത്. എന്നാൽ കോഹ്‌ലിയുടെ അത്ലറ്റിക്ക് മികവിന് മുന്നിൽ താരം പരാജയപെടുക ആയിരുന്നു.
അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് ഇന്നിംഗ്‌സിൻ്റെ 15-ാം ഓവറിൽ ആയിരുന്നു സിറാജ് അപകടകാരിയായ ഷാരൂഖ് ഖാന്റെ കുറ്റിതെറിപ്പിച്ചത്. താരത്തിന്റെ വിക്കറ്റ് വീണത് ആർസിബിയെ സംബന്ധിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഊർജം നൽകി. സിറാജ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റൈലിൽ ആഘോഷോച്ചപ്പോൾ ബൗണ്ടറി ലൈനിന് അരികിൽ നിന്ന കോഹ്‌ലി താരത്തെ നോക്കി പേടിപ്പിക്കുന്ന രീതിയിലാണ് യാത്രയാക്കിയത്.
ഇന്നത്തെ മത്സരത്തിലേക്ക് വന്നാൽ ആർസിബി ബോളർമാർ തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ ആദ്യം ബാറ്റുചെയ്‌ത ഗുജറാത്ത് 147 റൺസിന് പുറത്തായി. സിറാജ് , യാഷ് ഡയൽ, വിജയകുമാർ വൈശാഖ് എന്നിവർ രണ്ട് വിക്കറ്റ് നേടി തിളങ്ങി
🔥🔥🛐
What a throw king #kohli 👑 #IPL2024 #GTvsRCB #IPLonJioCinema #ViratKohli𓃵— Dr. Roop pahruaa MD ⚕️ (@Dr_Roop_) May 4, 2024
Warning: Too much agression 🥵https://t.co/f2Yw7vlX6r
— | Rahul | ❤️🔥🇮🇳 (@BabaViratKohli) April 28, 2024
Read more