കോടതിക്ക് എതിരെ പരാമര്‍ശം; യൂട്യൂബര്‍ക്ക് ആറുമാസം തടവുശിക്ഷ

കോടതിക്കെതിരെ പരാമര്‍ശം നടത്തിയ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ സൗക്ക് ശങ്കറിനെ ഹൈക്കോടതി ആറുമാസം തടവ് ശിക്ഷക്ക് വിധിച്ചു. ഉന്നതനീതി പീഠങ്ങള്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്ന പരാമര്‍ശത്തെത്തുടര്‍ന്നാണ് ശങ്കറിന്റെ പേരില്‍ മധുര ബഞ്ച് സ്വമേധയാ കേസെടുത്തത്.

തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു ശങ്കര്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് തടവുശിക്ഷ വിധിച്ചത്. കേസില്‍ അഭിഭാഷകനെ വെക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല.

കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന സൗക്ക് ശങ്കറിന്റെ യൂട്യൂബ് ചാനല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിഎംകെ സര്‍ക്കാരിനെതിരെയും ഇയാള്‍ ഒട്ടേറെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഡിഎംകെ സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തിന്റെ പേരില്‍ ഇയാള്‍ക്ക് നിയമനടപടി നേരിടേണ്ടി വന്നിരുന്നു.