ഡല്‍ഹിയില്‍ കടകള്‍ക്ക് മുമ്പില്‍ മാംസം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി കടകള്‍ക്ക് മുന്നില്‍ മാംസ ഭക്ഷണ പദാര്‍ഥങ്ങള്‍
പ്രദര്‍ശിപ്പിക്കുന്നതിന് സൗത്ത് ഡല്‍ഹിയില്‍ വിലക്ക്. സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.

പൊതുസ്ഥലത്ത് മത്സ്യ മാംസ പദാര്‍ഥങ്ങള്‍ മുറിക്കുന്നതും അവ പ്രദര്‍ശിപ്പിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന സസ്യാഹാരികളുടെ പരാതിയെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന് പ്രമേയം അവതരിപ്പിച്ച കൗണ്‍സിലര്‍ രാജ് ദത്ത് പറഞ്ഞു.
മാംസം പ്രദര്‍ശിപ്പിക്കുന്ന ഭൂരിപക്ഷം കടയുടമകള്‍ക്കും ലൈന്‍സില്ലെന്നും അത്തരം വില്‍പന തടയാനുള്ള നീക്കം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പാചകം ചെയ്ത ഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ടെന്നും ഇത് സംബന്ധിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തി നിയമം കൊണ്ടുവരുമെന്നും രാജ് ദത്ത് അറിയിച്ചു.

മാംസ പദാര്‍ഥങ്ങള്‍ പൊതുസ്ഥത്ത് പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ ആരോഗ്യകരമായ കാരണങ്ങളും സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പൊതുജനാരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടി.