വിമാനങ്ങളില്‍ മാംസാഹാരം നിരോധിക്കണം; കേന്ദ്രത്തിന് ഗുജറാത്ത് മൃഗക്ഷേമ ബോര്‍ഡിന്റെ കത്ത്

രാജ്യത്തെ ആഭ്യന്തര വിമാനങ്ങളില്‍ മാംസാഹാരം നല്‍കുന്നത് നിരോധിക്കണമെന്ന് ഗുജറാത്ത് മൃഗക്ഷേമ ബോര്‍ഡ്. ഇക്കാര്യം ആവശ്യപ്പെട്ട് മൃഗക്ഷേമ ബോര്‍ഡും ജൈന സമുദായ പ്രമുഖരും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.

ടോക്കിയോ-ഡല്‍ഹി വിമാനത്തില്‍ സസ്യാഹാരിയായ ഒരാള്‍ക്ക് മാംസാഹാരം നല്‍കിയത് വിവാദമായി മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് വിമാനങ്ങളില്‍ മാംസാഹാരം നിരോധിക്കണമെന്ന ആവശ്യവുമായി മൃഗക്ഷേമ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

മാംസാഹാരം ഒഴിവാക്കുന്നതിലൂടെ ആളുകള്‍ക്ക് ഭക്ഷണം മാറി നല്‍കുന്നത് ഒഴിവാക്കാന്‍ സാധിക്കും സസ്യാഹാരികള്‍ക്ക് മാംസാഹാരം ലഭിക്കുമെന്ന പേടി ഒഴിവാക്കാമെന്നും കത്തില്‍ പറയുന്നു.

സസ്യാഹാരികളായവര്‍ക്ക് മാംസാഹാരം നല്‍കുമ്പോള്‍ നല്‍കുമ്പോള്‍ വിഷമവും അസ്വസ്ഥതയുമുണ്ടാകുന്നുണ്ടെന്ന് മൃഗക്ഷേമ ബോര്‍ഡ് അംഗം രാജേന്ദ്ര ഷാ പ്രതികരിച്ചു. ഉള്ളി, വെളുത്തുള്ള. ഉരുളക്കിഴങ്ങ് എന്നിവ പോലും കഴിക്കാത്ത ഒരാള്‍ക്കാണ് ടോക്കിയോ വിമാനത്തില്‍ മാംസാഹാരം നല്‍കിയത്. സംഭവം യാത്രക്കാരനും കുടുംബത്തിനും അസ്വസ്തതയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.