യോഗി സര്‍ക്കാര്‍ പാര്‍ട്ടി രാഷ്ട്രീയം കുറച്ച് ഉത്തര്‍പ്രദേശിലെ ക്രമസമാധാനപാലനം മെച്ചപ്പെടുത്തണമെന്ന് മായാവതി

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പാര്‍ട്ടി രാഷ്ട്രീയം കുറച്ച് ഉത്തര്‍പ്രദേശിലെ ക്രമസമാധാനപാലനം മെച്ചപ്പെടുത്തണമെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ മാത്രം പൊലീസ് നയങ്ങള്‍ മാറ്റിയതുകൊണ്ട് എല്ലാം നേരെയാവില്ല. നിയമവും ക്രമസമാധാന പാലനവും മെച്ചപ്പെടുത്താന്‍ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും മായാവതി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ലഖ്‌നോയിലും നോയിഡയിലും പൊലീസ് കമ്മീഷണര്‍ സംവിധാനത്തില്‍ വരുത്തിയ മാറ്റം മന്ത്രിസഭായോഗം അംഗീകരിച്ചതിന് പിന്നാലെയാണ് മായാവതിയുടെ വിമര്‍ശനം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് രണ്ട് വനിത എസ്.പിമാരെയും ഒരു വനിത എ.എസ്.പിയെയും നിയമിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.