അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മമത ബാനർജി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. മമത പങ്കെടുക്കുന്നില്ലെന്ന് മാത്രമല്ല തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രതിനിധികളെ ചടങ്ങിലേക്ക് അയക്കേണ്ടതില്ലെന്നും തീരുമാനം എടുത്തതായാണ് സൂചന. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൃണമൂൽ കോൺഗ്രസ് ചടങ്ങ് ബഹിഷ്‌കരിക്കാനാണ് സാധ്യത കാണുന്നത്.

. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ ആയുധമായി രാമക്ഷേത്ര ഉദ്ഘാടനം ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടിഎംസിയുടെ വിലയിരുത്തൽ. കൂടാതെ മതപരമായ ചടങ്ങിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം.

Read more

നേരത്തെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.