നാനാത്വത്തിൽ ഏകത്വമാണ് രാജ്യത്തിന്റെ പാരമ്പര്യം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

നാനാത്വത്തിൽ ഏകത്വമാണ് രാജ്യത്തിന്റെ പാരമ്പര്യം എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. “ഇത് അവസാന ശ്വാസം വരെ നമ്മൾ സംരക്ഷിക്കണം” എന്നും അവർ പറഞ്ഞു.

അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദിവസമാണ് സോഷ്യൽ മീഡിയയിൽ മമത ബാനർജിയുടെ പരാമർശം.

Read more

“ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യൻ എന്നിവരെല്ലാം സഹോദരങ്ങളാണ്. എന്റെ ഇന്ത്യ മഹത്തരമാണ്, ”അവർ കൂട്ടിച്ചേർത്തു. അതേസമയം അയോദ്ധ്യയിൽ നടന്ന കല്ലിടൽ ചടങ്ങിനെ കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചില്ല. ക്ഷേത്ര നിർമ്മാണവും അനുബന്ധ സംഭവവികാസങ്ങളും സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിലും തൃണമൂൽ കോൺഗ്രസ് നേതൃത്വം മൗനം പാലിച്ചിരുന്നു.