'മോദിയെ വകവരുത്തുക'; പ്രധാനമന്ത്രിക്ക് വധഭീഷണി ഉയർത്തി ഇ-മെയില്‍ സന്ദേശം, സുരക്ഷ ശക്തമാക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ  വധഭീഷണി. ഇ മെയില്‍ സന്ദേശം വഴിയാണ് വധഭീഷണി ഉണ്ടായത്. “മോദിയെ വകവരുത്തുക” എന്ന സന്ദേശമുള്ള മെയില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ലഭിച്ചത്.

സന്ദേശത്തെ കുറിച്ച് മള്‍ട്ടി ഏജന്‍സി കോഓര്‍ഡിനേഷന്‍ സെന്റര്‍ (എംഎസി) അന്വേഷണം തുടങ്ങിയിട്ടുണ്ട്. റോ, ഇന്റലിജന്‍സ് ബ്യൂറോ, ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംവിധാനമാണ് എംഎസി.

സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതീവ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര വകുപ്പ് പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജിക്ക് നിര്‍ദേശം നല്‍കി.

ഇന്ത്യയ്ക്കു പുറത്തു നിന്നാണ് മെയില്‍ അയച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.