ജസ്റ്റിസ് ബി.വി നാഗരത്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആകും

ജസ്റ്റിസ് ബി.വി നാഗരത്ന 2027 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാകും.

ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിൽ സുപ്രീംകോടതി കൊളീജിയം സുപ്രീംകോടതിയിലേക്ക് ഉയർത്തുന്നതിന് ഒമ്പത് ജഡ്ജിമാരുടെ പേര് ശിപാർശ ചെയ്തു. നിലവിൽ കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായ ജസ്റ്റിസ് ബി.വി നാഗരത്നയെയും കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്.

ജസ്റ്റിസ് ഹിമ കോഹിയും ജസ്റ്റിസ് ബേല ത്രിവേദിയുമാണ് ശിപാർശകളുടെ പട്ടികയിലുള്ള മറ്റ് രണ്ട് വനിതാ ജഡ്ജിമാർ.

ഇന്ത്യയ്ക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്ന ആവശ്യം പലഭാഗത്തു നിന്നും ഉയർന്നിരുന്നു. “ഇന്ത്യയ്ക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു” എന്ന് വിരമിക്കുന്നതിന് മുമ്പ്, ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞിരുന്നു.

Read more

ജസ്റ്റിസ് ബി.വി നാഗരത്ന 2008 ലാണ് കർണാടക ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയാവുന്നത് ഏകദേശം രണ്ട് വർഷത്തിന് ശേഷം സ്ഥിരം ജഡ്ജിയായും നിയമിതയായി.