ഇന്ത്യയിലെ പ്രശസ്തമായ ബിസിനസ് കോണ്‍ക്ലേവുകളില്‍ ഒന്നായ പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍ അരങ്ങേറുന്നു. പ്രാദേശിക ബിസിനസ് സാധ്യതകളെ ആഗോള വ്യാപാര അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ ഉച്ചകോടിയില്‍ വെച്ച് പ്രശസ്തമായ പ്രോഫിറ്റ് ടസ്‌കര്‍ നാഷണല്‍ അവാര്‍ഡുകളും വിതരണം ചെയ്യും.
കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ജിതന്‍ റാം മാഞ്ചി, ആഗോള വ്യവസായ പ്രമുഖനും മുന്‍ യു.എ.ഇ മന്ത്രിയുമായ മുഹമ്മദ് എസ്. അല്‍ കിന്ദി, ഡോ. ശശി തരൂര്‍ എം.പി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ESG (പരിസ്ഥിതി, സാമൂഹികം, ഗവേണന്‍സ്), ബ്രാന്‍ഡിംഗ്, ഡിജിറ്റല്‍ സ്വാധീനം, എന്നീ ആധുനിക പ്രവണതകള്‍ക്ക് സമ്മിറ്റ് മുന്‍ഗണന നല്‍കുന്നു.
ഇന്തോ കോണ്ടിനെന്റല്‍ ട്രേഡ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് പ്രൊമോഷന്‍ കൗണ്‍സിലും (ICTEP കൗണ്‍സില്‍) FYBB ഇന്നവേഷന്‍സും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സുസ്ഥിരത, സാമൂഹിക പ്രതിബദ്ധത, നൂതന വളര്‍ച്ച എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരു വിദഗ്ധ ജൂറി പാനല്‍ ( മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍, മുന്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് പൂനെ & ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് , റെസിഡന്റ് എഡിറ്റര്‍ വിനോദ് മാത്യു, ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ ഡോ എന്‍ എം ഷറഫുദ്ദീന്‍) ആണ് തിരഞ്ഞെടുക്കുന്നത്.
ഇന്ത്യയിലെ ബ്രാന്‍ഡിംഗ് രംഗത്തെ പ്രമുഖരായ പ്രതാപ് സുതന്‍ (ഡല്‍ഹി), ലൈക് അലി (ബാംഗ്ലൂര്‍) ഗീതിക സൈഗാല്‍ (ഗോവ), അന്തോണി ലോപ്പസ് (ഡല്‍ഹി) ശാലിനി ജെയിംസ് (കൊച്ചി)എന്നിവര്‍ പങ്കെടുക്കുന്ന ബ്രാന്‍ഡ് വിപുലീകരണത്തിനും, ബിസിനസ് കുതിപ്പിനും സഹായിക്കുന്ന പാനല്‍ ചര്‍ച്ച ഈ ബിസിനസ് സമ്മിറ്റിന്റെ സവിശേഷതയാണ്.
അഖിലേന്ത്യ അടിസ്ഥാനത്തില്‍ വിവിധ മേഖലകളിലെ മികവിനുള്ള അംഗീകാരമായി 36 വിഭാഗങ്ങളിലായി ടസ്‌കര്‍ കൊളാറ്ററല്‍ അവാര്‍ഡുകള്‍ നല്‍കുന്നു.
ഡിജിറ്റല്‍ യുഗത്തിലെ ബിസിനസ് നേതൃത്വത്തിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ഈ സമ്മിറ്റില്‍ പങ്കെടുക്കാനും അവാര്‍ഡുകള്‍ക്കായി എന്‍ട്രികള്‍ സമര്‍പ്പിക്കാനും മെയ് 10-ന് മുന്‍പായി വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Read more
വെബ്സൈറ്റ്: www.ictepcouncil.com | ഫോണ്‍: 99 475 777 00







