ജെ.എൻ.യു എമിറേറ്റ്സ് പ്രൊഫസർ രാജി വെച്ചു, യൂണിവേഴ്സിറ്റി നേതൃത്വം കഴിവുകെട്ടതെന്ന് പ്രതികരണം

പ്രമുഖ സാമ്പത്തിക വിദഗ്ദൻ അമിത് ബാദുരി ജെ എൻ യുവിലെ എമിറേറ്റ്സ് പ്രൊഫസർ പദവി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഫീസ് വർദ്ധനക്കെതിരെ സമരം നടത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ഈ പദവി ഉപേക്ഷിച്ചത്. ജെ എൻ യു വൈസ് ചാൻസലർ എം. ജഗദിഷ് കുമാറിന് അദ്ദേഹം ഇതുസംബന്ധിച്ച കത്ത് നൽകി. വൈസ് ചാൻസലർക്ക് അയച്ച തുറന്ന കത്തിൽ ജഗദിഷ് കുമാറിന്റെ നേത്രത്വത്തിൽ അദ്ദേഹം ആശങ്ക പ്രകടമാക്കിയിട്ടുണ്ട്. ലോകത്തെ പ്രമുഖമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ സിസ്റ്റമാറ്റിക്കായ തകർച്ചയിലേക്ക് വി സി നയിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തുന്നു.

പ്രമുഖ ചിത്രകാരി റോമില്ല താപ്പർ ഉൾപ്പടെ 12 എമിറേറ്റ്സ് പ്രൊഫസർമാരാണ് ജെ എൻ യുവിൽ ഉള്ളത്. നേരത്തെ റോമില്ല താപ്പറോട് അവരുടെ ബയോഡാറ്റ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. എന്നാൽ ജെ എൻ യു വൈസ് ചാൻസലർ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.