ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുന്നതിന്റെ വക്കിലാണ്: റോമില ഥാപ്പർ

പ്രശസ്ത ചരിത്രകാരി പ്രൊഫസർ റോമില ഥാപ്പർ തന്റെ ആദ്യ തത്സമയ ഓൺലൈൻ പ്രഭാഷണത്തിൽ രാജ്യം ഒരു ഹിന്ദുരാഷ്ട്രമായി മാറുന്നതിന്റെ വക്കിലാണെന്ന് വാദിച്ചു.

ഡൽഹി സർവകലാശാല വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള കാർവാൻ സംഘടിപ്പിച്ച ഫെയ്സ്ബുക്ക് ലൈവ് സെഷനിൽ പ്രൊഫ.റോമില ഥാപ്പർ കാഴ്ചക്കാരെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 200 വർഷത്തെ, കൊളോണിയൽ എഴുത്തുകാർ മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ നാഷണലിസ്റ്റ് (ദേശീയത) സ്കൂളും അതിനു ശേഷവുമുള്ള, ചരിത്ര രചന എന്ന വിഷത്തിലായിരുന്നു പ്രഭാഷണം.

“ഒരു സമൂഹത്തിലെ ആളുകൾ അവരുടെ കൂട്ടായ സ്വത്വത്തെ കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ദേശീയത. കൂട്ടായ എന്നതിന്റെ അർത്ഥം രാജ്യത്തെ രൂപവത്‌ക്കരിക്കുന്ന എല്ലാവരെയും തുല്യ പൗരന്മാരായി ഉൾപ്പെടുത്തണം എന്നാണ്. ഭാഷയോ മതമോ വംശീയതയോ ആകാവുന്ന ഒരൊറ്റ സ്വത്വത്തിലേക്ക് ദേശീയതയെ നിർവചിക്കുമ്പോൾ ദേശീയത ഭൂരിപക്ഷവാദത്തിലേക്ക് വഴി തെറ്റുന്നു. ഭൂരിപക്ഷവാദം ദേശീയതയല്ല.” ദേശീയതയെ കുറിച്ച് പ്രൊഫ. റോമില ഥാപ്പർ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് ഭരണത്തെ എതിർക്കുന്ന ഇന്ത്യക്കാരുടെ സമഗ്രമായ ദേശീയതയുണ്ടെന്ന് അവർ പറഞ്ഞു. എന്നിരുന്നാലും, രണ്ട് രാജ്യങ്ങൾക്കായുള്ള ബ്രിട്ടീഷുകാരുടെ നിർബന്ധം മതത്താൽ നിർവചിക്കപ്പെട്ട ഒരു ദേശീയതയിലേക്ക് നയിച്ചു, അത് ചില ഇന്ത്യക്കാർക്കിടയിൽ സ്വീകാര്യത കണ്ടെത്തി.

“പാകിസ്ഥാനെ ഒരു ഇസ്ലാമിക രാഷ്ട്രമായി സൃഷ്ടിച്ചതിൽ, വിഭജനത്തിൽ സംഭവിച്ച കാര്യങ്ങൾ ഉടലെടുക്കുന്നതിൽ എല്ലാം ദ്വിരാഷ്ട്ര ആശയം ഉയർന്നു നിൽക്കുന്നു. നിലവിലെ ഇന്ത്യയിൽ, അത് അതിന്റെ ഹിന്ദു രൂപം സൃഷ്ടിക്കുന്നതിന്റെ വക്കിലാണ് എന്ന് വാദിക്കാം. ”

ചരിത്രത്തിലെ ഏത് വിഷയത്തെ കുറിച്ചും ഗവേഷണം നടത്താനും എഴുതാനുമുള്ള ചരിത്രകാരന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്നും അവർ പറഞ്ഞു.

https://www.facebook.com/karwaaninitiative/videos/344009253428791/