സ്വാതന്ത്രദിനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം; മിഗ്29 യുദ്ധവിമാനങ്ങള്‍ ശ്രീനഗറില്‍ വിന്യസിച്ചു

പാകിസ്താന്‍, ചൈനീസ് ഭീഷണികളെ നേരിടാന്‍ മിഗ്-29 യുദ്ധവിമാനങ്ങള്‍ ശ്രീനഗറില്‍ വിന്യസിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ശ്രീനഗര്‍ വ്യോമതാവളത്തിലുള്ള മിഗ്-21 വിമാനങ്ങള്‍ക്കു പകരമാണ് മിഗ്-29 എത്തുക. 2019ല്‍ ബാലക്കോട്ട് വ്യോമാക്രമണത്തിനുപിന്നാലെ പാകിസ്താന്റെ എഫ്-16 വിമാനത്തെ വെടിവച്ചു വീഴ്ത്തിയത് മിഗ്-29 ആയിരുന്നു.

Read more

ദീര്‍ഘദൂര മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് മിഗ്-29. ഈ വര്‍ഷം ജനുവരിയിലാണ് ശ്രീനഗര്‍ വ്യോമതാവളത്തിലേക്ക് മിഗ്-29 എത്തിച്ചത്. അന്നുമുതല്‍ കശ്മീര്‍ താഴ്വരയിലും ലഡാക്ക് മേഖലയിലും സുരക്ഷാ പരിശോധനകള്‍ നടത്തിവരുന്നു. സ്വാതന്ത്രദിനത്തിന് മുന്നോടിയായുള്ള സുരക്ഷയുടെ ഭാഗം കൂടിയാണ് പുതിയ നീക്കം.