വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വര്‍ദ്ധന; വിമാന ഇന്ധന വിലയില്‍ കുറവ്; നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് പാചക വാതക സിലിണ്ടറുകള്‍ക്ക് വില വര്‍ദ്ധിച്ചു. വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്കാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 14 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

വിമാന യാത്ര നിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ കമ്പനികള്‍ ഇന്ധന വില കുറച്ചു. കിലോ ലിറ്ററിന് 1221 രൂപയാണ് കുറച്ചിട്ടുള്ളത്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചത് ഹോട്ടല്‍ മേഖലകളിലുള്ളവര്‍ക്ക് തിരിച്ചടിയാകും.

കഴിഞ്ഞ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലും വാണിജ്യ പാചക വാതക വില വര്‍ദ്ധിപ്പിച്ചിരുന്നു. ഒക്ടോബറില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 209 രൂപയും നവംബറില്‍ 102 രൂപയായിരുന്നു വര്‍ദ്ധന.