ടി വി, ഗ്രൈന്‍ഡര്‍, മിക്സി, മൊബൈല്‍, സാരി സമ്മാനപ്പെരുമഴ; തമിഴ്‌നാട്ടില്‍ മെഗാ വാക്‌സിനേഷന്‍

തമിഴ്‌നാട്ടില്‍ സമ്മാനക്കാലം പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലത്താണ് ഉണ്ടാകാറ്. ഗ്രാമീണരായ ആളുകള്‍ക്ക് പണവും സമ്മാനവും രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുതേടുന്ന കാലം. എന്നാലിന്ന് തമിഴ് നാട്ടില്‍ മറ്റൊരു സമ്മാനക്കാലമെത്തിയിരിക്കുന്നു. സംസ്ഥാനത്ത് നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിനോട് ആളുകള്‍ സഹകരിക്കാത്ത സാഹര്യത്തിലാണ് സമ്മാനപ്പെരുമഴയൊരുക്കുന്നത്.

തേനി ജില്ലയിലെ പെരിയാകുളത്തിന് അടുത്തുള്ള എരിമലനായക്കന്‍പടി പഞ്ചായത്തില്‍ ഇന്ന് വാക്സിന്‍ എടുക്കാന്‍ വരുന്നവര്‍ക്ക് ഗ്രൈന്‍ഡര്‍, മിക്‌സി, ടിഫിന്‍ ബോക്‌സ് എന്നവയാണ് സമ്മാനം. ദിണ്ടിഗല്‍ ജില്ലയിലെ നത്തം പഞ്ചായത്തില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്കായി ഭാഗ്യനടുക്കെടുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 53 പേര്‍ക്ക് ആകര്‍ഷങ്ങളായ സമ്മാനമാണ് ഒരുക്കിയത്. ഒന്നാം സമ്മാനമായി ഒരു ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണും രണ്ടാം സമ്മാനം ഇലക്ട്രിക് ഓവനും മൂന്നാം സമ്മാനമായി മൊബൈല്‍ ഗാഡ്ജറ്റും ഷൂഗര്‍ ടെസ്റ്റുംതുടങ്ങി മറ്റ് അമ്പത് പേര്‍ക്ക് സാന്ത്വന സമ്മാനങ്ങള്‍ ലഭിക്കും.

തീര്‍ന്നില്ല ശങ്കരന്‍കോവില്‍ മുന്‍സിപ്പാലിറ്റിയിലാകട്ടെ സ്ത്രീകള്‍ക്ക് കോട്ടണ്‍ സാരി, ഒരു ഹോട്ട് ബോക്‌സ് എന്നിവ നല്‍കും. ഒരു ഭാഗ്യ നറുക്കെടുപ്പിലൂടെ 10 സമ്മാനങ്ങള്‍. 33 ഇഞ്ച് ടെലിവിഷന്‍ സെറ്റ്, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ഗ്യാസ് സ്റ്റൗ, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇരുമ്പ് പെട്ടികള്‍ എന്നിങ്ങനെപോകുന്നു വാഗ്ദാനങ്ങള്‍. വാക്‌സിനേഷന് ആളുകള്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് സമ്മാനങ്ങള്‍ നല്‍കി വാക്‌സിനേഷന്‍ എടുപ്പിക്കുന്നത്.

മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുകയാണ് തമിഴ്‌നാട്. ഞായറാഴ്ച 20 ലക്ഷം പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. പ്രവൃത്തി ദിനങ്ങളില്‍ ആളുകളെത്താന്‍ മടിക്കുന്ന സാടര്യത്തിലാണ് ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ സിറോ സര്‍വേയില്‍ പ്രതിരോധ ശേഷി കുറവാണെന്ന് കണ്ടെത്തിയ ചെന്നൈ, കോയമ്പത്തൂര്‍, ഈറോഡ്, ചെങ്കല്‍പട്ട്, തഞ്ചാവൂര്‍, തിരുപ്പൂര്‍ ജില്ലകള്‍ക്ക് അധിക വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 3.5 കോടി ആളുകള്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിയതായി തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ വ്യക്തമാക്കി. മെഗാ വാക്‌സിനേഷന്‍ ക്യാമ്പിനായി പത്ത് ദശലക്ഷം ഡോസ് വാക്‌സിനുകളായിരുന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.