കൊൽക്കത്തയിലെ ഹൈവേ, അമേരിക്കയിലെ ഫാക്ടറി; യോ​ഗി സർക്കാരിന്റെ പരസ്യം വിവാദത്തിൽ

ഉത്തർപ്രദേശ് വികസനമെന്ന പേരിൽ യോ​ഗി ആദിത്യനാഥ് സർക്കാർ പുറത്തിറക്കിയ പരസ്യം വിവാദത്തിൽ. യുപി വികസന പരസ്യത്തിൽ കൊൽക്കത്തയിലെ ഫൈ ഓവറും അമേരിക്കയിലെ ഫാക്ടറിയുമാണെന്ന് ആരോപണം ഉയർന്നു

പശ്ചിമ ബംഗാളിലെ മാ ഫ്ലൈ ഓവറാണെന്നാണ് പരസ്യത്തിലേതെന്നാണ് പ്രധാന ആരോപണം. യോഗി മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ വികസനങ്ങൾ മനസ്സിലാക്കിയതെന്ന് ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീം പരിഹസിച്ചു.

കൊൽക്കത്തയിലെ മാ ഫ്ലൈഓവർ, നമ്മുടെ ജെഡബ്ല്യു മാരിയറ്റ്, മഞ്ഞ ടാക്സികൾ എന്നിവ യുപിയുടെ പരസ്യത്തിൽ!- തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

യുപിയുടെ പരിവർത്തനമെന്നത് ബംഗാളിലെ അടിസ്ഥാനസൗകര്യങ്ങളുടെ ചിത്രങ്ങൾ മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്നാണ് തൃണമൂൽ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.

കൊൽക്കത്തലെ ഹൈവേ, അമേരിക്കയിലെ ഫാക്ടറി, നാ​ഗ്പുരി മാജിക്കിലൂടെ ഉത്തർപ്രദേശിനെ മാറ്റുന്നു- യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ് ബി.വി ശ്രീനിവാസ് ട്വീറ്റ് ചെയ്തു.