കരസേന ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു, സഹപൈലറ്റിന്റെ പരിക്ക് ഗുരുതരം

കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റര്‍ ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറിലുള്ള മഞ്ഞുമൂടിയ പ്രദേശത്ത് തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചതായും സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നും അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഗുറേസ് താഴ്വരയിലെ ഗുജ്‌റാന്‍നല്ല മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുത്. അപകടം ഉണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും സഹ പൈലറ്റ് ഗുരുതരാവസ്ഥയില്‍ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ പറഞ്ഞു.

Read more

അപകടത്തിന്റെ കാരണം അറിവായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നുവെന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു