രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; കോണ്‍ഗ്രസ് ഇറങ്ങിപ്പോയി

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഷെയിം വിളികളുമായി പ്രതിപക്ഷം. കോണ്‍ഗ്രസ് സഭ വിട്ടിറങ്ങി. പതിനൊന്നുമണിക്കായിരുന്നു ചടങ്ങ്. എംപി സ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് സത്യപ്രതിജ്ഞയ്ക്ക് ശേഷം മറുപടി നല്‍കുമെന്നാണ് ഗൊഗോയ് വ്യക്തമാക്കിയിട്ടുള്ളത്.

രാജ്യസഭാംഗത്വം നല്‍കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ കെ ടി എസ് തുള്‍സിയുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഗൊഗോയെ നാമനിര്‍ദേശം ചെയ്തിട്ടുളളത്. നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍ക്ക് പിന്നീട് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രാതിനിധ്യം സ്വീകരിക്കാം.