ഫോനി കൊല്‍ക്കൊത്തയില്‍, 200 ഓളം വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചു

കേരള തീരത്ത് നാല് നാള്‍ മുമ്പ് രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ഒടുവില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരമായ ബംഗാളിലെത്തി്. ഇന്നലെ പുലര്‍ച്ചെ ഒഡിഷയിലെ പുരിയിലെത്തിയ കൊടുങ്കാറ്റ് തീര്‍ത്ഥാടന നഗരത്തിലും പരിസര ജില്ലകളിലും വ്യാപകനാശം വിതച്ചിരുന്നു. ബംഗാളിലെ കരഗ്പൂരിലെത്തിയ കാറ്റിന് നിലവിലെ വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്.

ഇതുവരെ ഫോനിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ എട്ടാണ്.കനത്ത മഴയെ തുടര്‍ന്ന് കൊല്‍ക്കൊത്ത വിമാനത്താവളം അടച്ചിട്ടുണ്ട്. 200 ല്‍ അധികം സര്‍വീസുകളെയാണ് ഇവിടെ ഫോനി ബാധിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് എട്ട് മണി വരെയാണ് വിമാനത്താവളം അടച്ചത്. അതേസമയം ഭുവനേശ്വറില്‍ നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഉച്ചയോടെ പുനരാരംഭിച്ചേയ്ക്കും . കൊല്‍ക്കൊത്തയില്‍ വ്യാപകമായി കനത്ത മഴ തുടരുകയാണ്.