ചെന്നൈയിൽ ഒരു കുടുംബത്തിലെ 4 പേർ വെന്തുമരിച്ചു; അപകടം വീടിന് തീപിടിച്ച്

ചെന്നൈയിൽ പൊള്ളലേറ്റ് നാലു മരണം. ഒരു കുടുംബത്തിലെ 4 പേരാണ് വെന്തുമരിച്ചത്. വീടിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. മുത്തശ്ശി സന്താനലക്ഷ്മി, കുട്ടികളായ പ്രിയദർശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്.

കുട്ടികളുടെ അച്ഛന് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ കഴിയുകയാണ് കുട്ടികളുടെ അമ്മ. വീട്ടിൽ കുട്ടികൾ തനിച്ചായതിനാലാണ് അമ്മൂമ്മയെ വിളിച്ച് വരുത്തി കൂട്ടിരുത്തിയതായിരുന്നു.

Read more

രാവിലെ വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാരാണ് ആദ്യം സംഭവം അറിഞ്ഞത്. കതക് പൊളിച്ച് ഉള്ളിൽ കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.പുക ശ്വസിച്ചാണ് മരണമുണ്ടായകതെന്നാണ് പ്രാഥമിക നിഗമനം. കൊതുകു നശീകരണയന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്നതായാണ് സംശയം.