ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി (72) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു അദേഹം.

ബിഹാറിലെ ബിജെപിയുടെ വേരോട്ടത്തിന് മുന്നില്‍ നിന്ന് നയിച്ച വ്യക്തിയാണ് സുശീല്‍ കുമാര്‍ മോദി. ബിജെപിയുടെ മുഖമായിരുന്ന അദേഹം. ജെഡിയുമായി സഖ്യം രൂപീകരിച്ച് രണ്ട് വട്ടം സംസ്ഥാന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. രാജ്യസഭാ എംപിയായിരുന്ന അദേഹത്തിന്റെ കാലാവധി ഈയടുത്താണ് അവസാനിച്ചത്.

Read more

നിതീഷ് കുമാറുമായി മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ താരപ്രചാരകനായും പ്രകടന പത്രിക കമ്മറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കാന്‍സര്‍ രോഗബാധിതനായതിനാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉണ്ടാവില്ലെന്ന് സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കിയിരുന്നു. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി പ്രസിഡന്റ് ജെപി നദ്ദയും ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.