രാഷ്ട്രീയ റാലികൾക്കുള്ള നിരോധനം ജനുവരി 22 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികൾക്കും റോഡ്‌ഷോകൾക്കും ഏർപ്പെടുത്തിയ നിരോധനം ജനുവരി 22 വരെ നീട്ടിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച അറിയിച്ചു. കൊവിഡ് കേസുകൾ ഭയാനകമാംവിധം വർദ്ധിച്ചതിനാൽ കഴിഞ്ഞയാഴ്ചയാണ് നിരോധനം ഏർപ്പെടുത്തിയത്.

300 പേർ എന്ന പരിധിക്കുള്ളിലോ, ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ അല്ലെങ്കിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ച പരിധി എന്നിവയ്ക്കോ വിധേയമായി ഇൻഡോർ രാഷ്ട്രീയ യോഗങ്ങൾ അനുവദിക്കും. സാമൂഹിക അകലം പാലിക്കുന്നതും മസിക്കിന്റെ ഉപയോഗവും ഉൾപ്പെടുന്ന നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾ വഹിക്കണം.

റാലികളും റോഡ്‌ഷോകളും ജനുവരി 15 (ഇന്ന്) വരെ നിരോധിക്കുമെന്നും, ഉത്തരവ് പിന്നീട് അവലോകനം ചെയ്യുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 8 ന് പറഞ്ഞിരുന്നു.

രാവിലെ 11 മണിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും ഉച്ചയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ്, ഹെൽത്ത് സെക്രട്ടറിമാരുമായും ഉച്ചയ്ക്ക് ഒരു മണിക്ക് ചീഫ് ഇലക്ഷൻ ഓഫീസർമാരുമായും ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗങ്ങൾ നടത്തിയിരുന്നു.

ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പുകൾ കഴിയുന്നത്ര സുരക്ഷിതമായി നടത്താൻ ലക്ഷ്യമിട്ടുള്ള 16 പോയിന്റ് പട്ടികയുടെ ഭാഗമായാണ് റാലികളും റോഡ് ഷോകളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പാസാക്കിയത്.

Read more

വഴിയോര യോഗങ്ങൾ നടത്തുന്നതും വിലക്കിയിട്ടുണ്ട് വീടുതോറുമുള്ള പ്രചാരണത്തിനായുള്ള ആളുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഫെബ്രുവരി 10-ന് ആരംഭിച്ച് മാർച്ച് 7 വരെ തുടരും, അഞ്ച് സംസ്ഥാനങ്ങളിലെ ഫലങ്ങളും മാർച്ച് 10-ന് പ്രഖ്യാപിക്കും.