വരും വർഷം 8 - 8.5 ശതമാനം വളർച്ചയെന്ന് സാമ്പത്തിക സർവെ; ബജറ്റ് നാളെ

വരുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യ 8 മുതൽ 8.5 ശതമാനം വരെ സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് വാർഷിക സർവേ.നടപ്പ് വർഷം കണക്കാക്കിയിരുന്നത് 9.2 ശതമാനം വളർച്ചയാണ്.

ആരോഗ്യ രംഗത്ത് ആഘാതം രൂക്ഷമാണ്. എന്നാൽ 2020-21 ലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഘട്ടത്തിൽ അനുഭവിച്ചതിനേക്കാൾ വളരെ കുറവായിരുന്നു ആദ്യ പാദത്തിലെ “രണ്ടാം തരംഗ”ത്തിന്റെ സാമ്പത്തിക ആഘാതം എന്ന് മിക്കവാറും എല്ലാ സൂചകങ്ങളും കാണിക്കുന്നു.

വാക്‌സിനേഷൻ പ്രോഗ്രാം ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നതിനാൽ, സാമ്പത്തിക ഉത്തേജനം ഉണ്ടാകുമെന്ന് സർവേ പറയുന്നു.ഒമൈക്രോൺ വകഭേദവും ലോകമെമ്പാടുമുള്ള പണപ്പെരുപ്പവും കണക്കിലെടുക്കണം.

മഹാമാരി ഏറ്റവും കുറവ് ബാധിച്ചത് കൃഷിയെയും അനുബന്ധ മേഖലകളേയുമാണെന്നും മുൻ വർഷത്തിൽ 3.6 ശതമാനം വളർച്ച നേടിയ ശേഷം 2021-22 ൽ ഈ മേഖല 3.9 ശതമാനം വളർച്ച നേടുമെന്നും റിപ്പോർട്ട് പറയുന്നു. സേവന മേഖലയെ മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചു. പ്രത്യേകിച്ച് മനുഷ്യ സമ്പർക്കം ഉൾപ്പെടുന്ന വിഭാഗങ്ങൾ. കഴിഞ്ഞ വർഷത്തെ 8.4 ശതമാനം സങ്കോചത്തിന് ശേഷം ഈ സാമ്പത്തിക വർഷം ഈ മേഖല 8.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Read more

2021-22ൽ പ്രധാനമായും ഗവൺമെന്റ് ചെലവിൽ മൊത്തം ഉപഭോഗം 7 ശതമാനം വർദ്ധിച്ചതായി കണക്കാക്കപ്പെടുന്നു. മഹാമാരിക്ക് മുമ്പ് കണക്കാക്കിയിരുന്ന 6-6.5 ശതമാനത്തിന് പകരം നിന്ന് 2020-21 കാലയളവിൽ സമ്പദ്‌വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങി.