ഉത്തര്‍പ്രദേശില്‍ ഡോള്‍ഫിന്‍ സംസ്ഥാന ജലജീവി; ഗംഗ നദിയില്‍ കണ്ടെത്തിയത് 2,000 ഡോള്‍ഫിനുകളെ; ജലാശയങ്ങളുടെ ശുദ്ധത അനിവാര്യമാണെന്ന് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ ഡോള്‍ഫിനെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നദികളും തടാകങ്ങളും മാലിന്യമുക്തമായി സൂക്ഷിക്കണമെന്നും യോഗി പറഞ്ഞു. 2,000 ഡോള്‍ഫിനുകളെയാണ് ഗംഗ നദിയില്‍ കണ്ടെത്തിയത്. ഗംഗ നദി കൂടാതെ യമുന, ചമ്പല്‍, ഘഘ്ര, രപ്തി, ഗെറുവ എന്നീ നദികളിലും ഡോള്‍ഫിനുകള്‍ കാണപ്പെടുന്നുണ്ട്.

സമൂഹത്തില്‍ വന്യ ജീവികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ടൈഗര്‍ റിസര്‍വുമായി ചേര്‍ന്ന് ഗ്രാമപ്രദേശങ്ങളിലുള്ളവരെ പരിശീലിപ്പിക്കാനും യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജലാശയങ്ങളുടെ ശുദ്ധത നിലനുറുത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്ലാസ്റ്റിക് ഉപയോഗം വെള്ളത്തിനും പ്രകൃതിയ്ക്കും ഒരുപോലെ ദോഷം ചെയ്യുമെന്നും അതിനാല്‍ അതിനാല്‍ വിനോദസഞ്ചാരികളും പ്രദേശവാസികളും പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിന്ന് പിന്‍മാറണമെന്നും യോഗി അറിയിച്ചു. വന്യജീവികളെ പ്രതിരോധിക്കുന്നതിനെ കുറിച്ചും അവയോട് ഇടപഴകുന്നതിനെ കുറിച്ചും പ്രദേശവാസികള്‍ക്ക് പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യമേറിയതാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.