അയോധ്യരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സോണിയാഗാന്ധി സ്വീകരിച്ചുവെന്ന് ദിഗ് വിജയ് സിംഗ്, സോണിയക്ക് പോകാന്‍ കഴിഞ്ഞില്ലങ്കില്‍ മറ്റു നേതാക്കള്‍ പങ്കെടുക്കും

അയോധ്യരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങില്‍ പങ്കെടുക്കാനുള്ള രാജമജന്‍മ്മഭൂമി ട്രസ്റ്റിന്റെ ക്ഷണം സോണിയാഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. സോണിയാ ഗാന്ധിക്ക് കഴിഞ്ഞില്ലങ്കില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും ദിഗ്വിവിജയ് സിംഗ് പറഞ്ഞു.

അയോധ്യാക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ നേരിട്ട് വന്നാണ് സോണിയാഗാന്ധിയെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണിച്ചത്്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ അടക്കം എല്ലാ രാഷ്ട്രീയപാര്‍ട്ടി അധ്യക്ഷന്‍മ്മാര്‍ക്കും ക്ഷണമുണ്ട്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ രാഷ്ട്പതി രാം നാഥ് കോവിന്ദ് തുടങ്ങിയവര്‍ക്കും ക്ഷണം ഉണ്ട്.

അതേ സമയം ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ബി ജെ പിയുടെ സീനിയര്‍ നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും പങ്കെടുക്കില്ല. പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുള്ളത് കൊണ്ട് രണ്ട് പേരോടും പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചതായി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രിക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് ഇരുവരെയും ഒഴിവാക്കിയതാണെന്ന ആക്ഷേപം ശക്തമാകുകയാണ്. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക.