വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ; സംഘര്‍ഷം പടരുന്നു

ടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു.  ഗോകുല്‍പുരിയിലെ മുസ്തപാബാദില്‍ ആണ് വീണ്ടും സംഘാര്‍ഷാവസ്ഥ. വീടുകള്‍ക്കും കടകള്‍ക്കും അക്രമകാരികള്‍ക്ക് തീയിടുന്നു. ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലയാണിത് ഗോകുൽപുരിയിലേക്ക് ദേശീയപതാകയുമേന്തി എത്തിയ ആളുകൾ കടകൾക്ക് തീയിടുകയായിരുന്നു.

അതേസമയം, ടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം.  യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പുറമേ കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ദില്ലി പൊലീസ് കമ്മീഷണർ, ദില്ലി ലഫ് ഗവർണർ അനിൽ ബൈജൽ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. യോഗത്തിന് മുമ്പേ തന്നെ കലാപമേഖലകളിലേക്ക് കേന്ദ്രസേനയെ നിയോഗിക്കാൻ തീരുമാനമായിരുന്നു. കലാപബാധിതമേഖലയിലേക്ക് 35 കമ്പനി കേന്ദ്രസേനയെയും രണ്ട് കമ്പനി ദ്രുതകർമസേനയെയും അയക്കാനാണ് തീരുമാനം.