ഡൽഹി സ്ഫോടനം; പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി

രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഎൻജെപി ആശുപത്രിയിൽ എത്തി പ്രധാനമന്ത്രി പരിക്കേറ്റവരെ കണ്ടു. ഭൂട്ടാനിൽ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. അതേസമയം സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് ചേരും.

Image

Image

Image

Image