ഡൽഹി സ്ഫോടനം; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിൻ്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. 15 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിൽ റെഡ് ഫോർട്ട് മെട്രോ സ്‌റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാർ നീങ്ങുന്നതും പെട്ടെന്ന് തന്നെ പൊട്ടിത്തെറിക്കുന്നതും വ്യക്തമാണ്.

നിരത്തിലൂടെ ജനങ്ങൾ നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതും വിഡിയോയിൽ കാണാം. പൊട്ടിത്തെറിക്ക് പിന്നാലെ സിസിടിവി ക്യാമറകൾ നിശ്ചലമായി. തിങ്കളാഴ്‌ച വൈകിട്ട് 6.52 ന് നടന്ന സ്ഫോടനത്തിൽ ഇതുവരെ 12 പേർ മരിച്ചത്. നിരവധി പേർ ചികിത്സയിൽ കഴിയുകയാണ്.

അതേസമയം സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. 10 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി എൻഐഎ രൂപീകരിച്ചത്. എൻഐഎ ADG വിജയ് സാക്കറെ സംഘത്തെ നയിക്കും. ഐ‌ജി, രണ്ട് ഡി‌ഐ‌ജിമാർ, മൂന്ന് എസ്‌പിമാർ, ഡിവൈഎസ്പിമാർ എന്നിവരടങ്ങുന്നതാണ് സംഘം. കേസ് ചർച്ച ചെയ്യാൻ എൻ‌ഐ‌എ ഡി‌ജിയും ഐ‌ബി മേധാവിയും ഇന്ന് യോഗം ചേരും.

Read more