ഡൽഹി സ്ഫോടനക്കേസ്; പാകിസ്ഥാൻ ബന്ധം സംശയം, അറസ്റ്റിലായ ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധം

ഡൽഹി സ്ഫോടനക്കേസിൽ പാകിസ്ഥാൻ ബന്ധം സംശയം. അറസ്റ്റിലായ ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. അതേസമയം ജെയ്ഷേ വനിത സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

ജെയ്ഷേ മുഹമ്മദിലെ ഉന്നതരുമായി ഷഹീന് ബന്ധമണ്ടെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ജെയ്ഷേ തലവന്‍ മസൂദ് അസറിന്‍റെ അനന്തരവന്‍റെ ഭാര്യ ആരിഫ ബീവിയുമായി ഷഹീന് ബന്ധമുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13 ആയെന്ന് സ്ഥിരീകരിച്ച് ആശുപത്രി. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ എന്നയാളാണ് മരിച്ചത്. നേരത്തെ, 12 മരണം ആയിരുന്നു സ്ഥിരീകരിച്ചത്. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത വ്യക്തി കൂടി അറസ്റ്റിലായിട്ടുണ്ട്. ഫഹീം ആണ് അറസ്റ്റിലായത്. അറസ്റ്റിലായ ഫഹീം, ഉമറിന്റെ ബന്ധുവെന്നാണ് വിവരം.

Read more