ടിവികെയെ പിന്തുണച്ചത് ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷം; അവർക്ക് നൽകിയ പിന്തുണ ഏകപക്ഷീയമല്ലെന്നും കോൺഗ്രസ്

ടിവികെയെ പിന്തുണച്ചത് ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷമാണെന്ന് തമിഴ്‌നാട് കോൺഗ്രസ്. ടിവികെയ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ ഏകപക്ഷീയമല്ലെന്നും സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ സെൽവപെരുന്തഗെ പറഞ്ഞു.

ഡിഎംകെയെ അറിയിക്കാതെയല്ല ഞങ്ങൾ മുന്നോട്ടുപോയത്. ഞങ്ങളുടെ ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡിഎംകെ ഖജാൻജി ടി ആർ ബാലുവിനോടും രാഹുൽ ഗാന്ധി കനിമൊഴിയോടും സംസാരിച്ചിരുന്നു. അതിന് ശേഷമാണ് ടിവികെയെ പിന്തുണക്കാൻ തീരുമാനിച്ചതെന്നും സെൽവപെരുന്തഗെ പറഞ്ഞു.

Read more

രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിൽ കോൺഗ്രസിനെ പരിഗണിക്കും. ഏത് വകുപ്പുകളാണ് അനുവദിക്കുക എന്നത് ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുക എന്നും സെൽവപെരുന്തഗെ പറഞ്ഞു.