ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി മയക്കുമരുന്നിനെതിരായ വലിയ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും ആരാഞ്ഞു. അതേസമയം എല്ലാ സ്കൂളിലും ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. എസ്എഫ്ഐ പ്രവർത്തകരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന് ലാത്തിയും തോക്കും ഉണ്ട്, ബ്ലേഡിന്റെ ആവശ്യമില്ല. ബ്ലേഡ് കൊണ്ട് സമരത്തിന് വരുന്നത് ഇതുവരെ കാണാത്ത രീതിയാണെന്നും പുതിയ സമര മാർഗമാണോയെന്നും മന്ത്രി പറഞ്ഞു.
Read more
ബ്ലേഡ് കൊണ്ടുവന്നുള്ള സമരമാർഗം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബ്ലേഡ് കൊണ്ടുവന്നതരാണെന്ന് കണ്ടെത്തും. പൊലീസുകാർ കൊണ്ടുവരില്ലെന്നും രമേശ് ചെന്നത്തില പറഞ്ഞു. അതേസമയം മദ്യനയം യുഡിഎഫ് ചർച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബാറുകൾ അടയ്ക്കുന്ന കാര്യം തത്ക്കാലം ആലോചനയിൽ ഇല്ല. കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് നൽകുന്നത് ആലോചിച്ചിട്ട് പോലുമില്ലെന്നും അങ്ങനെ നൽകാൻ കഴിയില്ല എന്നും അതിന് കേന്ദ്ര നിർദ്ദേശമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.







